മണിയൂർ: എളമ്പിലാട് പോടിയേരി ശ്രീ പരദേവത കരിയാത്തൻ ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് ഏഴ് മുതൽ പതിനൊന്ന് വരെ വിവിധങ്ങളായ ആചാര പരിപാടികളോടെയും കലാസന്ധ്യകളോടെയും ആഘോഷിക്കും. ഏഴാം തീയതി വൈകുന്നേരം നടക്കുന്ന പ്രഭാഷണത്തോടെ ഉത്സവത്തിന് തുടക്കമാകും. തുടർന്ന് നൃത്തരാവും രാത്രിയിൽ ‘ആഹ്ലാദം’ എന്ന നാടകവും അരങ്ങേറും. എട്ടാം തീയതി വൈകുന്നേരം ഡാൻസ് നൈറ്റും തുടർന്ന് കണ്ണൂർ വടക്കൻസ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ഉണ്ടായിരിക്കും.
ഒമ്പതാം തീയതി രാത്രി നട്ടത്തിറ ചടങ്ങുകൾ നടക്കും. ഉത്സവത്തിന്റെ പ്രധാന ദിനമായ പത്താം തീയതി രാവിലെ ഇളനീർ വെപ്പ്, വിവിധ ദേശങ്ങളിൽ നിന്നുള്ള വരവുകൾ എന്നിവ നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസാദ ഊട്ട് നടക്കും . അന്ന് രാത്രി എട്ട് മണിക്ക് കളരിപ്പയറ്റും പത്ത് മണി മുതൽ വെള്ളാട്ടവും കരിയാത്തൻ തിറയും നടക്കും. സമാപന ദിവസമായ പതിനൊന്നാം തീയതി രാവിലെ പരദേവത തിറയും ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. തുടർന്ന് വാളകം കൂടലോടു കൂടി ഈ വർഷത്തെ മഹോത്സവത്തിന് സമാപനമാകും.
മണിയൂർ എളമ്പിലാട് പോടിയേരി ക്ഷേത്രോത്സവം മാർച്ച് ഏഴിന് തുടങ്ങും
Mar 7, 2026, 3:27 am GMT+0000
payyolionline.in
കൊയിലാണ്ടി അരങ്ങാടത്ത് സജീഷ് അന്തരിച്ചു
കുഞ്ഞു കവികളായി പള്ളിക്കരയിലെ ഒന്നാം ക്ലാസുകാർ; ‘മഞ്ചാടിമണികൾ’ പ് ..
