പയ്യോളി: മണിയൂരില്‍ പേഴ്‌സില്‍ സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. മണിയൂര്‍ തെക്കെ നെല്ലിക്കുന്നുമ്മല്‍ ചെല്ലട്ടുപോയില്‍ മുഹമ്മദ് ഇര്‍ഫാന്‍(25) ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബെഡ്‌റൂമിലെ ടേബിന് മുകളില്‍ വെച്ച പേഴ്‌സിലെ കവറില്‍ സൂക്ഷിച്ച നിലയില്‍ 0.34 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ്, പയ്യോളി സി.ഐ സജീഷ്, ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.