മണിപ്പൂരിൽ ​സൈനിക ഇടപെടലിന് കോടതി ഉത്തരവിടേണ്ട -സുപ്രീംകോടതി

news image
Jun 21, 2023, 2:50 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ലേ​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​ണെ​ന്നും അ​വി​ടെ സൈ​നി​ക ഇ​ട​പെ​ട​ലി​ന് കോ​ട​തി ഉ​ത്ത​ര​വി​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. മ​ണി​പ്പൂ​രി​ൽ വം​ശീ​യ ക​ലാ​പം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​യ കു​ക്കി​ക​ൾ​ക്ക് സൈ​നി​ക സം​ര​ക്ഷ​ണം തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, എം.​എം. സു​ന്ദ​രേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സു​പ്രീം​കോ​ട​തി തു​റ​ന്ന​ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി ജൂ​ലൈ മൂ​ന്നി​ലേ​ക്ക് മാ​റ്റി. കു​ക്കി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സൈ​നി​ക സം​ര​ക്ഷ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​നി​യൊ​രു 50 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ടു​മെ​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ ഗോ​ൺ​സാ​ൽ​വ​സി​ന്റെ വാ​ദം സു​പ്രീം​കോ​ട​തി ത​ള്ളി.

സാ​യു​ധ വ​ർ​ഗീ​യ സം​ഘ​ട​ന​യാ​ൽ കു​ക്കി​ക​ൾ വം​ശീ​യ​മാ​യി ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ഗോ​ൺ​സാ​ൽ​വ​സ് ചൂ​ണ്ടി​ക്കാ​ട്ടി​. കു​ക്കി ഗോ​ത്ര​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​ടി​യ​ന്ത​ര അ​പേ​ക്ഷ ബു​ധ​നാ​ഴ്ച ക​ഴി​യി​ല്ലെ​ങ്കി​ൽ വ്യാ​ഴാ​ഴ്ച​യെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​ണം. സ​ർ​ക്കാ​ർ ​നേ​ര​ത്തേ​യും ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​ശേ​ഷ​വും 70 കു​ക്കി വം​ശ​ജ​ർ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സൈ​നി​ക സം​ര​ക്ഷ​ണം തേ​ടു​ന്ന​ത് – ഗോ​ൺ​സാ​ൽ​വ​സ് ഓ​ർ​മി​പ്പി​ച്ചു.

സു​പ്രീം​കോ​ട​തി അ​വ​ധി​ക്ക് അ​ട​ക്കു​ന്ന​തി​ന് മു​മ്പും സ​മാ​ന ആ​വ​ശ്യ​ങ്ങ​ൾ വ​ന്ന​താ​ണെ​ന്നും അ​വ​ധി ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി അ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ ഗ്രൗ​ണ്ടി​ലു​ണ്ട് എ​ന്നു കൂ​ടി പ​റ​ഞ്ഞാ​ണ് ഹ​ര​ജി അ​വ​ധി ക​ഴി​ഞ്ഞ് കോ​ട​തി തു​റ​ന്ന ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി ബെ​ഞ്ച് നീ​ട്ടി​വെ​ച്ച​ത്.

കു​ക്കി​ക​ളെ വം​ശീ​യ​മാ​യി ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള വ​ർ​ഗീ​യ അ​ജ​ണ്ട​യി​ൽ വ്യാ​പൃ​ത​രാ​യ മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ സു​പ്രീം​കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ക്ക​രു​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും പൊ​ലീ​സി​നെ​യും വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ൽ ഗോ​ത്ര വി​ഭാ​ഗ​ത്തി​ന് ഇ​ന്ത്യ​ൻ സൈ​ന്യം സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും മ​ണി​പ്പൂ​ർ ട്രൈ​ബ​ൽ ഫോ​റം ഇ​ട​ക്കാ​ല അ​പേ​ക്ഷ​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.

കേ​ന്ദ്ര​ത്തി​ലെ​യും മ​ണി​പ്പൂ​രി​ലെ​യും ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. മ​ണി​പ്പൂ​രി​ലെ ഒ​രു മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​ണെ​ങ്കി​ൽ മ​റ്റൊ​രു മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് നി​ല​വി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​ണ്. ബ്രൗ​ൺ ഷു​ഗ​ർ, ഹെ​റോ​യി​ൻ നി​ർ​മാ​ണ​വും മ​ണി​പ്പൂ​രി​ലു​ണ്ട്. ഇ​തെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​റി​ന​റി​യാ​മെ​ന്നും മ​ണി​പ്പൂൂ​ർ ​ട്രൈ​ബ​ൽ ഫോ​റം ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe