ഇംഫാൽ: മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. അജ്ഞാതർ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു പേർക്ക് പരുക്കേറ്റു.
ബിഷ്ണുപുർ ജില്ലയിലെ നംബോൽ സബാൽ ലെയ്കെയിൽ വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്. ഇംഫാലിൽനിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനം ഒരു സംഘം തോക്കുധാരികൾ ആക്രമിക്കുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.