തൃശ്ശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് ഗോകുല്‍ (33) ചരിഞ്ഞു. ശ്വാസതടസ്സമാണ് മരണകാരണമെന്ന് ആനക്കോട്ട അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഗുരുവായൂരിലെ തന്നെ കൂട്ടാന പീതാംബരന്റെ കുത്ത് ഗോകുലിന് ഏറ്റിരുന്നു. ആഴത്തിലുള്ള മുറിവായിരുന്നു അത്. ശേഷം ഗോകുൽ ക്ഷീണിതനായിരുന്നു. ചികിത്സയുമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി തൃശൂര്‍ പൂരത്തിന് പങ്കെടുത്തിരുന്നു.
ഒന്നര മാസമായി ഗോകുല്‍ പുറത്തേക്ക് പോയിരുന്നില്ല. ഗോകുല്‍ ചരിഞ്ഞതോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 33 ആയി ചുരുങ്ങി.