മഞ്ഞപ്പിത്ത വ്യാപനം: വാണിമേലിൽ പ്രതിരോധ പ്രവർത്തനം ഊർജിതം

news image
Sep 29, 2024, 3:46 am GMT+0000 payyolionline.in

നാ​ദാ​പു​രം: മ​ഞ്ഞ​പ്പി​ത്ത​ബാ​ധ വ്യാ​പ​ക​മാ​യ വാ​ണി​മേ​ലി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി. 16ാം വാ​ർ​ഡി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ചു. ഉ​റ​വി​ടം നി​ശ്ച​യ​മി​ല്ലെ​ങ്കി​ലും വാ​ണി​മേ​ൽ വ​യ​ൽ​പീ​ടി​ക​യി​ലെ തോ​ട്ടി​ലെ മാ​ലി​ന്യം രോ​ഗ​ബാ​ധ കൂ​ട്ടാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. അ​റ​വു​മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ തോ​ട്ടി​ൽ ത​ള്ളു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ശു​ചി​ത്വ​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​തെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

16ാം വാ​ർ​ഡി​ന് പു​റ​മേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് വാ​ർ​ഡു​ക​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​സു​ര​യ്യ അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും രോ​ഗ​ബാ​ധി​ത​രി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും കു​ടി​വെ​ള്ള സ്രോ​ത​സ്സ് ക്ലോ​റി​നേ​ഷ​നും ആ​രം​ഭി​ച്ചു.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​പ്പി​ലി​ട്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ വി​ൽ​പ​ന ന​ട​ത്ത​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ബാ​ധി​ത​ർ പൊ​തു​പ​രി​പാ​ടി​ക​ളി​ലും ആ​ഘോ​ഷ​വേ​ള​ക​ളി​ലും പ​ങ്കെ​ടു​ക്ക​രു​തെ​ന്നും അ​റി​യി​ച്ചു. വി​വാ​ഹം, സ​ൽ​ക്കാ​രം, മ​റ്റ് ആ​ഘോ​ഷ​വേ​ള​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സ​ഫ​ർ ഇ​ഖ്ബാ​ൽ അ​റി​യി​ച്ചു.

ഹോ​ട്ട​ൽ, കൂ​ൾ​ബാ​ർ, സ്കൂ​ൾ പാ​ച​ക​പ്പു​ര​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ജ​യ​രാ​ജ് പ​രി​ശോ​ധ​ന​ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​പി. സ​തീ​ഷ്, പി. ​വി​ജ​യ​രാ​ഘ​വ​ൻ, കെ.​എം. ചി​ഞ്ചു, പി.​ജെ. അ​നു​മോ​ൾ, ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe