മഞ്ഞപ്പിത്തം ബാധിച്ച കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകരുത്; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

news image
Jun 2, 2025, 9:46 am GMT+0000 payyolionline.in

അ​ല​ന​ല്ലൂ​ർ: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ലേ​ക്കും മ​ദ്റ​സ​ക​ളി​ലേ​ക്കും പോ​ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. മേ​യ് ആ​ദ്യ വാ​ര​ത്തി​ലാ​ണ് കോ​ട്ട​പ്പ​ള്ള​യി​ലെ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​വ​രു​ന്ന​ത്.

വി​വി​ധ കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഒ​രു കി​ണ​റി​ലെ വെ​ള്ളം പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി. ഇ​തി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ കു​ടി​ച്ച​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ രോ​ഗം ബാ​ധി​ച്ച​ത്. ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ചു​ള്ള ശീ​ത​ള​പാ​നീ​യ വി​ൽ​പ​ന ആ​രോ​ഗ്യ വ​കു​പ്പ് ത​ട​ഞ്ഞി​രു​ന്നു. കോ​ട്ട​പ്പ​ള്ള​യി​ലെ ഒ​രു മ​ദ്റ​സ​യി​ൽ ഈ ​വെ​ള്ളം കു​ടി​ച്ച കു​ട്ടി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പ് അ​ട​ച്ച മ​ദ്റ​സ​യി​ലെ 18 കു​ട്ടി​ക​ൾ​ക്ക് പി​ന്നീ​ട് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കു​ക​യും ചെ​യ്തു.

എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ​രി​സ​ര​ത്തെ കി​ണ​റു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് വ​രി​ക​യാ​ണ്. എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റു​ക​ളി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ടു​ക്കു​ന്ന കി​ണ​റു​ക​ളി​ലെ ജ​ല​വും പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​രു​ന്നു. ഇ​ട​ക്കി​ടെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe