മകളെ യാത്ര അയക്കാന്‍ പോകുന്ന വഴി വാഹനാപകടം; വർക്കലയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

news image
Apr 8, 2024, 7:15 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയയക്കാൻ ഭർത്താവിനോടൊപ്പം ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിൻ്റ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടം സംഭവിച്ചത്.

ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ പ്രതിഭയുടെ തലയിടിച്ച് അബോധാവസ്ഥയിലായിരുന്നു. ഉടനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർക്കല – വെത്താറമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹബീബി എന്ന ബസ്സാണ് ഇടിച്ചത്. അഞ്ചുതെങ്ങ് സ്വദേശിയായ ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe