മാറഞ്ചേരി (മലപ്പുറം): പനമ്പാട് ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ പിക്കപ്പിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. അവുണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണ് (36) മരിച്ചത്.
ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് അപകടം. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയുടെ മേൽ പിന്നിൽവന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹാരിഫയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. തണലിന്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കൂട്ടം മെമ്പറാണ് ഹാരിഫ.
മക്കൾ: ഷിഫാൻ (പ്ലസ്ടു വിദ്യാർഥി, മാറഞ്ചേരി ഗവ. ഹൈസ്കൂൾ), നസൽ (ഏഴാം ക്ലാസ്സ്). മാതാവ്: അസ്മാബി. സഹോദരൻ: ഹാരിസ്. ഖബറടക്കം കോടഞ്ചേരി ഖബർസ്ഥാനിൽ നടക്കും.