ഭൂപ്രശ്നങ്ങൾ പരിഹരിക്കണം: ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി

news image
Aug 18, 2023, 2:37 am GMT+0000 payyolionline.in

ഇടുക്കി: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇതിനെ തുടർന്ന് സ്കൂൾ, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തത്. 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻവലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറു വരെ നടത്തുന്ന ഹർത്താലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.

അതേസമയം ഓണക്കാലത്ത് വ്യാപാരത്തിന് തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി, ഹർത്താൽ ബഹിഷ്‌കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഹര്‍ത്താല്‍ പരിഗണിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് നടത്താനിരുന്ന എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റി. മാറ്റിവച്ച പരീക്ഷ ഈ മാസം 25 ന് നടത്തുമെന്നാണ് അറിയിപ്പ്. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ നാളത്തേക്ക് മാറ്റി വച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe