ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; ദാലും ഗുൽമാർഗുമുൾപ്പടെ പ്രദേശങ്ങൾ അതീവ സുരക്ഷയിൽ

news image
Apr 29, 2025, 5:58 am GMT+0000 payyolionline.in

ശ്രീനഗർ: ഭീകാരക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവച്ചു. ഇൻലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനെതുടർന്നാണ് നടപടി. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.

പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ തീവ്രവാദികളുടെ വീടുകൾ തകർത്ത നടപടിയിൽ പ്രതികാരമായി കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

മുന്നറിയിപ്പിനെ തുടർന്ന് ആക്രമണ ഭീഷണി കൂടുതലുള്ള ഗുൽമാർഗ്, സോനമാർഗ്, ദാൽ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജമ്മു കശ്മീർ പൊലീസിൻറെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പായ ആന്റി ഫിദായിൻ സ്ക്വാഡിനെ നിയമിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe