ഭിന്നശേഷികാർക്കൊപ്പം ഒരു ഒത്തുചേരൽ: പുറക്കാട് ശാന്തി സദനം കുടുംബ സംഗമം ഏപ്രിൽ 11-ന്

news image
Apr 8, 2025, 2:31 pm GMT+0000 payyolionline.in

പയ്യോളി: ഭിന്നശേഷി നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമായി മേപ്പയ്യൂരിൽ സ്ഥാപിക്കപ്പെടുന്ന ‘സിറാസ് റിഹാബ് വില്ലേജിന്’ വേണ്ടി പുറക്കാട് ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ്‌ഡ് സ്റ്റഡീസി (സിറാസ് ) ൻ്റെ ആഭിമുഖ്യത്തിലുള്ള വിപുലമായ കുടുംബ സംഗമം ഏപ്രിൽ 11 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കും.
ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനും അനാഥരായ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും വേണ്ടിയാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത്.
ഷാഫി പറമ്പിൽ എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം എൽ എ വിശിഷ്ടാതിഥിയാകും. സ്വാഗതസംഘം ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. വിദ്യാ സദനം ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ, പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരീഷ്, മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സിറാസ് ഡയറക്ടർ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട്, ശാന്തി സദനം പ്രിൻസിപ്പൽ എസ്. മായ, ഹബീബ് മസ്ഊദ്, പി.എം. അബ്ദുസ്സലാം ഹാജി എന്നിവർ സംസാരിക്കും.
നിരവധി ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ പരിപാടിയിൽ ദീപു തൃക്കോട്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച ‘പിയാനേ’ എന്ന നാടകം പരിപാടിക്ക് കൂടുതൽ ആകർഷണം നൽകും. ശാന്തി സദനത്തിലെ ഭിന്നശേഷിക്കാർ തന്നെയാണ് ഈ നാടകം അവതരിപ്പിക്കുന്നത്.

പത്രസമ്മേളനത്തിൽ സ്വാഗത സംഘംചെയർമാൻ  മഠത്തിൽ അബദുറഹ്മാൻ ,   ശാന്തിസദനം  മാനേജർ പി.എം അബ്ദുസലാം ഹാജി, സ്വാഗത സംഘം കൺവീനർ രാജൻ കൊളാവി, സ്വാഗത സംഘം കൺവീനർ ബഷീർ മേലടി, സിറാസ് സെക്രട്ടറി എം.ടി ഹമീദ് എന്നിവർ പങ്കെടുത്തു.

പ്രൊജക്ട് വിവരങ്ങൾക്കും കുടുംബ സംഗമത്തിലെ പങ്കാളിത്തത്തിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
9072223191

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe