ഭാഷ സമര പോരാട്ട വീര്യം ഇന്നും ജ്വലിച്ച് നിൽക്കുന്നു – മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈർ

news image
Jul 31, 2023, 10:50 am GMT+0000 payyolionline.in

നന്തി ബസാർ:  ജൂലൈ 30 ലെ ഭാഷാ സമര പോരാട്ടത്തിൽ ഇതിഹാസങ്ങൾ എഴുതിച്ചേർത്ത് ധീര രക്തസാക്ഷികളായ മജീദ്,റഹ്മാൻ,കുഞ്ഞിപ്പമാരുടെ സ്മരണകളുമായി  മുസ്ലിം ലീഗ്  മുചുകുന്ന് നോർത്ത് ശാഖയുടെ  ആഭിമുഖ്യത്തിൽ ഭാഷ സമര അനുസ്മരണം നടത്തി.   വർഷങ്ങൾ പിന്നിട്ടിട്ടും ഒരോ പാർട്ടി പ്രവർത്തകന്റെയും ജ്വലിക്കുന്ന ഓർമ്മകളാണ് ഭാഷസമരമെന്നും സമുദായത്തിന് വേണ്ടി ജീവൻപകുത്ത് നൽകിയവരാണ് മജീദും റഹ്മാനും കുഞ്ഞിപ്പയെന്നും മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു. മുചുകുന്ന് നോർത്ത് ശാഖ സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാലിം വരിക്കോളി അധ്യക്ഷത വഹിച്ചു. അസിസ് തിരുവള്ളൂർ, ഫാസിൽ നടേരി,പി.കെ മുഹമ്മദലി, റഹ്മാൻ തടത്തിൽ,കുഞ്ഞിമൂസ , തടത്തിൽ അസീസ് പ്രസംഗിച്ചു. ജംഷീർ സ്വാഗതവും ഫർഹാൻ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe