ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ അപകടം; ഓട്ടോറിക്ഷ പോസ്റ്റിലിടിച്ച് മറിഞ്ഞ് ദമ്പതികൾ മരിച്ചു

news image
Apr 7, 2026, 8:41 am GMT+0000 payyolionline.in

കോഴിക്കോട്: ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ പുത്തൻപുരയിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിൽ-പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു ദാരുണമായ അപകടം.

ബിൻസിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഷിജു തന്നെയാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അതുൽ, അമേയ (ഇരുവരും വിദ്യാർഥികൾ). മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe