ഭാരത് സേവക് സാമാജിന്റെ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക ശരണ്യാഡെനിസണ്

news image
Mar 17, 2025, 6:40 am GMT+0000 payyolionline.in

പയ്യോളി: സെന്‍ട്രല്‍ ഭാരത് സേവക് സാമാജിന്റെ ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം ശരണ്യ ഡെനിസന് സമ്മാനിച്ചു. തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന്ന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദേശീയ അദ്ധ്യക്ഷന്‍ ഡോ: ബി.എസ്. ബാലചന്ദ്രന്‍ പുരസ്കാരം കൈമാറി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കി വരുന്ന ഈ പുരസ്കാരം നൃത്തമേഖലയിലെ പ്രവര്‍ത്തനം കണക്കിലെ ടുത്താണ് പയ്യോളി സ്വദേശിയായ ശരണ്യയെ തേടിയെത്തിയത്. ഏറെക്കാലമായി നൃത്ത രംഗത്ത് മികച്ച സേവനവും പ്രകടനവും കാഴ്ച വെച്ചതിന്റെ പേരിലാണ് ഈ അംഗീകാരം ലഭിച്ചത്. വര്‍ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ശരണ്യ നിരവധി സ്ഥലങ്ങളില്‍ `കലൈകാവേരി` എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. 1952-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മിഷന്റെ കീഴിൽ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയാണ് ഭാരത് സേവക് സമാജ്. കല-സാഹിത്യ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe