മുയിപ്പോത്ത്: രാജ്യത്തെ പൗരന്മാർക്ക് തുല്യ നീതിയും സമത്വവും വിഭാവനം ചെയ്യുന്ന മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ഭരണാധികാരികൾ തയ്യാർ ആവണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭ്യർഥിച്ചു.
മുയിപ്പോത്ത് ദാറുൽ ഖുർആൻ ഇസ്ലാമിക് സെന്ററിൽ മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരീകൽ ഉസ്താദദിന്റെ ഇരുപതാമത് ആണ്ട് അനുസ്മരണ സമ്മേളവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അരീകൽ ജമാൽ സഅദി അധ്യക്ഷത വഹിച്ചു. എൻ അഹ്മദ് മാസ്റ്റർ, എൻ പി കെ ഫൈസി, മണിക്കോത്ത് കുഞ്ഞബ്ദുള്ള മാസ്റ്റർ, ബഷീർ സഖാഫി കൈപ്പുറം, പി ആർ അബ്ദുള്ള മുസ്‌ലിയാർ, മാലേരി അബൂബക്കർ സഖാഫി, എംവിഎ റഹീം സൈനി, തിരുമംഗലത് അബ്ദുറഹ്മാൻ മുസ്‌ലിയാർ, ബാസിൽ നൂറാനി ആശംസകൾ അർപ്പിച്ചു. എസ് കെ എസ് വി ബി നടത്തിയ സ്മാർട്ട് സ്കോളർഷിപ് കരസ്ഥമാക്കിയ മദ്രസ വിദ്യാർത്ഥികൾക്ക് ഡോ. മുഹമ്മദ് ഫൈസൽ തിരുവള്ളൂർ അവാർഡ് നൽകി. പ്രാർത്ഥന സംഗമത്തിന് സയ്യിദ് ജരീർ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. രാവിലെ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. സാബിത് സഖാഫി സ്വാഗതവും ഫാറൂഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.