ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യലഹരിയിലായ മധ്യവയസ്‌കന്‍ ഹോട്ടലിന്റെ ചില്ല് അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന റഹ്മാനിയ ഹോട്ടലില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ ഇറങ്ങിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണം. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രതി കണ്ണൂര്‍ സ്വദേശിയായ ജോസിനെ കസ്റ്റഡിയിൽ എടുത്തു.