‘ബർഗർ ലോഞ്ച്’ ആരംഭിക്കാനെന്ന പേരിൽ കോടികൾ തട്ടി; കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

news image
Jan 23, 2024, 3:48 pm GMT+0000 payyolionline.in

കോഴിക്കോട്: വ്യാജ കമ്പനിയുടെ പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ യുവാവ് വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ. ‘റിജിഡ് ഫുഡ്സ്’ എന്ന കമ്പനിയുടെ പേരിൽ ആസൂത്രിതമായി തട്ടിപ്പ് നടത്തിയ എം.എച്ച്.ഷുഹൈബാണ് പിടിയിലായത്. ബേപ്പൂരിലെ പ്രമുഖ വ്യവസായി നൽകിയ പരാതിയിലാണ് അറസ്റ്റ്.

പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് പയ്യാനക്കൽ സ്വദേശിയായ ഷുഹൈബ്, ബർഗർ ലോഞ്ച് ആരംഭിക്കാനെന്ന വ്യാജേനയാണു നിരവധി ആളുകളിൽനിന്നു പണം തട്ടിയെടുത്തത്. പ്രതിമാസം നിശ്ചിത വരുമാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

നേരത്തെ മംഗളൂരു സ്വദേശിയുടെ എഴുപത് ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കഴിഞ്ഞവർഷം മേയ് 19ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ വിവിധ തട്ടിപ്പ് കേസുകളിലും ചെക്ക് കേസുകളിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe