ബൈപ്പാസിൽ കാറിടിച്ച് അപകടം; ബൈക്ക് യാത്രികർക്ക് പരിക്ക്

news image
Mar 13, 2026, 3:37 am GMT+0000 payyolionline.in

എലത്തൂർ : വെങ്ങളം-രാമനാട്ടുകര ബൈപ്പാസിൽ കോരപ്പുഴ പാലത്തിനുസമീപം കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. ബുധനാഴ്ചരാത്രി വൈകിയാണ് അപകടം. സാരമായി പരിക്കേറ്റ പൊയിൽക്കാവ് പയങ്ങോത്തുകുനി അതുൽ (24), എടക്കുളം പറമ്പത്ത് വീട്ടിൽ ആകാശ് (24) എന്നിവരെ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ബൈക്ക് പൂർണമായി തകർന്നു. കൊയിലാണ്ടി ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് പാലത്തിനുസമീപത്തുനിന്ന് യു ടേൺ പ്രകാരം തിരിക്കുന്നതിനിടയിലാണ് കാറിടിച്ചത്. ഡിവൈഡർ വെച്ചാണ് ഇവിടെ യു ടേണിന് സൗകര്യമൊരുക്കിയത്. എലത്തൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe