കൊയിലാണ്ടി: ബൈപ്പാസില്‍ പിക്കപ്പ് ലോറി മറിഞ്ഞുള്ള അപകടത്തില്‍ പരിക്കേറ്റത് പുളിയഞ്ചേരി നെല്ലൂളിത്താഴെയിലെ ബൊളീവിയന്‍സ് നാസിക് ഡോള്‍ സംഘത്തിന്. സംഘത്തിലെ എട്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. വൈഷ്ണവ് (18), അഭിനവ് (22), അഭിനന്ദ് (17), ആകാശ് (21), അതുല്‍ (18), അഭിജിത്ത് (22), അശ്വന്ത് (21), ആദിത്യന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അഭിനന്ദ്, അതുല്‍, ആദിത്യന്‍ എന്നിവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ള അഞ്ച് പേരെ കോഴിക്കോട്ടേക്ക് മാറ്റി. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
പരിപാടി കഴിഞ്ഞ് മടങ്ങവെ മുത്താമ്പി അണ്ടര്‍പാസിന് മുകളില്‍വെച്ച് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ലോറി മറിയുകയായിരുന്നു.
