മാനന്തവാടി : കൊലയാളി കാട്ടാന ബേലൂർ മഖ്ന കേരള, കർണാടകം അതിർത്തിയായ കൂട്ടം പണ്ണയ എസ്റ്റേറ്റിന് സമീപത്തെത്തിയതായി വനംവകുപ്പ് അറിയിച്ചു. ഇതോടെ ജാഗ്രതയോടെയാണ് കേരള, കർണാടകം വനംവകുപ്പ് നിലയുറപ്പിച്ചിട്ടുള്ളത്.
കേരള അതിർത്തിയിലെ കുട്ടം ചേമ്പുംകൊല്ലി തയ്യവാടക എന്ന സ്ഥലത്ത് നിലയുറപ്പിച്ചതായും തോട്ടത്തിലെ തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും കർണാടകം വനംവകുപ്പ് തോട്ടം ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കർണാടകം വനംവകുപ്പിന്റെ ആർആർടി ടീം ആനയെ നിരീക്ഷിച്ച് വരികയാണ്. ഇവിടെ നിന്ന് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തോൽപ്പെട്ടിയിലേക്ക് കുറഞ്ഞ ദൂരം മാത്രമേ ഉള്ളൂ.