ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. കേസിൽ പ്രതി കൊല്ലം വാടിക്കൽ മുദാക്കര ജോസിനെയാണ് പൊലീസ് പിടികൂടിയത്. പുന്നപ്രയിൽ നിന്നും തൂത്തുക്കുടിയിലേക്ക് പോകുന്ന വഴിയാണ് ഫാറൂഖ് എ സി പി എ എം സിദ്ധിഖിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡും, ബേയ്പ്പൂർ പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.
കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവുമായിരുന്നു കേസ് അന്വേഷണത്തിൽ പൊലീസിനെ തുടക്കത്തിൽ വലച്ചത്. എന്നാൽ മറ്റൊരു ഫോണിൽ നിന്ന് പ്രതി അമ്മയെ വിളിച്ചതോടെയാണ് അന്വേഷണസംഘം ജോസിനെ കണ്ടെത്തുന്നത്.കഴിഞ്ഞ ശനിയാഴ്ചയാണ് സോളമൻ എന്ന മത്സത്തൊഴിലാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.