നെടുങ്കണ്ടം: ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെയും മകളാണ്.
ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ ഫിസിയോതെറപ്പി വിദ്യാർഥിയായിരുന്നു സംസ്കാരം ഇന്നു 8.30നു ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. സഹോദരി: അമൃത.