കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍.
ശനിയാഴ്ചയാണ് 79-കാരനായ ബുദ്ധദേവിനെ ശ്വസനസംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വുഡ്ലാന്‍ഡ്സ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുദ്ധദേവിന്റെ നില മാറ്റമില്ലാതെ തുടരുന്നതായും നിലവില്‍ വെന്റിലേറ്ററിലാണുള്ളതെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേര്‍ത്ത പുരോഗതി ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്) യെയും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.