വടകര: വടകര ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പോസ്റ്റ് ഓഫീസ് സംരക്ഷണ സമിതിയുടെ ബഹുജന ധർണ മുൻ മന്ത്രി സി. കെ. നാണു ഉദ്ഘാടനം ചെയ്തു. അങ്ങാടി ഓവർബ്രിഡ്ജിൽ നിന്ന് പ്രകടനമായി പോസ്റ്റ് ഓഫീസിനു മുമ്പിലെത്തിയായിരുന്നു ധർണ.
സംരക്ഷണ സമിതി കൺവീനർ കെ. സി. പവിത്രൻ സ്വാഗതം പറഞ്ഞു.
പി.വി.അൻസാർ അധ്യക്ഷത വഹിച്ചു. ടി.പി. ഗോപാലൻ മാസ്റ്റർ, ഇ രാധാകൃഷ്ണൻ, എ.വി.ഗണേശൻ, സി.കുമാരൻ, കെ.വി. പി.ഷാജഹാൻ, ബാബു പറമ്പത്ത്, മിഗ്ദാദ് തയ്യിൽ, സോമശേഖരൻ മാസ്റ്റർ , ടി.കെ.ഷറീഫ്, കൗൺസിലർ, വി.വി.നിസാബി എന്നിവർ സംസാരിച്ചു