ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതീക്ഷ നൽകുന്ന വിധിയെന്ന് മുസ്ലിം ലീഗ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച സംഭവം കോടതി തന്നെ പുറത്ത് കൊണ്ട് വന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗുജറാത്തിൽ പക്ഷപാതപരമായാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് തെളിയിക്കാനായെന്നും ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷ നൽകുന്ന വിധിയാണിതെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.
വില്ലുപുരം, കുടലൂർ, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കള്ളക്കുറിച്ചി, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധിയാണ്. കനത്ത മഴയെ തുടർന്ന് അണ്ണാമലൈ സർവകലാശാലയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സർവ്വകലാശാലയിലും സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും.
അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, കാരയ്ക്കൽ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രചവചനം. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. അഭൂതപൂർവമായ മഴയാണ് 2023ല്‍ തമിഴ്നാട്ടിലുണ്ടായത്. തെക്കന്‍ ജില്ലകളില്‍ ഡിസംബറിൽ വ്യാപകമായ മഴ ലഭിച്ചിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയമുണ്ടായത്. അതിനുമുമ്പ് ഡിസംബർ ആദ്യം, ചുഴലിക്കാറ്റ് ചെന്നൈയിലെ പല പ്രദേശങ്ങളിലും നാശം വിതച്ചിരുന്നു.