ബിപിഎൽ റേഷൻ കാർഡ്: ഒക്ടോബർ 20 വരെ അപേക്ഷിക്കാം

news image
Sep 22, 2025, 2:47 pm GMT+0000 payyolionline.in

കോഴിക്കോട്: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓൺലൈനായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെ അപേക്ഷിക്കാം. അക്ഷയ കേന്ദ്രം, സിവിൽ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം), മാരക രോഗമുള്ളവർ, പട്ടികജാതി വിഭാഗക്കാർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത-ഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ (ലക്ഷംവീട്, ഇഎംഎസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവർഗ നഗറുകൾ തുടങ്ങിയവ), ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയിൽ ഈ വിവരം നൽകുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം.

1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സർക്കാർ/അർധസർക്കാർ/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായനികുതി ദാതാക്കൾ, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻകാർഡിന് അർഹത ഉണ്ടാകില്ല.

സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടാം. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്: 0495 2374885, സിറ്റി റേഷനിങ് ഓഫീസ് (നോർത്ത്): 0495 2374565, സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്): 0495 2374807, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്: 0496 2620253, വടകര താലൂക്ക് സപ്ലൈ ഓഫീസ്: 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്: 0495 2224030.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe