ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

news image
Mar 18, 2024, 9:54 am GMT+0000 payyolionline.in

ദില്ലി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിർദേശം. പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഹിമാചല്‍പ്രദേശിലെയും  മിസോറാമിലെയും ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. മിസോറാം, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസിന്‍റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുൻസിപ്പല്‍ കമ്മീഷണർ ഇഖ്ബാല്‍ സിങ് ചാഹലിനെയും അഡീഷണല്‍ കമ്മീഷർമാരെയും ഡെപ്യൂട്ടി കമ്മീഷണർമാരെയും നീക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe