ബാലുശ്ശേരി ഗജേന്ദ്രൻ ഇനി ഓർമ; നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടെ വിടവാങ്ങി

news image
Jan 14, 2026, 5:39 am GMT+0000 payyolionline.in

ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ബാലുശ്ശേരി ഗജേന്ദ്രൻ ചരിഞ്ഞു . നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടയാണ് സംഭവം.

ആന കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം.

വനം വകുപ്പെത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം സംസ്കാരത്തിനായി മാറ്റും. കോഴിക്കോട്,തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ. പൊതുവേ ആനകൾ കുറവുള്ള മലബാർ ജില്ലകളിലെ ഉത്സവങ്ങളിൽ ഗജേന്ദ്രനെയാണ് കൂടുതൽ ക്ഷേത്രങ്ങളും എഴുന്നെള്ളിപ്പിന് എത്തിച്ചിരുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe