പൊതുമേഖല ബാങ്കുകളിൽ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു. ബാങ്ക് ജോലി ആഗ്രഹിക്കുന്നവർ പഠനത്തിൽ ഒരല്പം കൂടു ശ്രദ്ധ പുലർത്തിക്കോ. എത്താൻ പോകുന്നത് വൻ തൊഴിലവസരങ്ങളാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏകദേശം 50,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് ആവശ്യകതയുടേയും, വിപുലീകരണത്തിന്റെയും ഭാഗമായാണ് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത്.
വിവിധ പൊതുമേഖല ബാങ്കുകളിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത് ഓഫീസർ തസ്തികകൾ ഏകദേശം 21,000. ബാക്കിയുള്ള ഒഴിവുകൾ ക്ലാർക്കുകൾ ഉൾപ്പടെ മറ്റു ജോലികൾക്കാണെന്നുമാണ്. 20,000 ത്തോളം പുതിയ നിയമനങ്ങൾ എസ് ബി ഐയിൽ തന്നെയുണ്ടാകുമെന്നാണ് പറയുന്നത്.രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 5,500 പുതിയ നിയമനങ്ങൾ നടത്തും. സ്വകാര്യ മേഖല ബാങ്കുകൾ, സ്‌മോൾ ഫിനാൻസ് ബാങ്കുകൾ, എൻബിഎഫ്‌സികൾ ഉൾപ്പെടെ ഫിനാൻസ് മേഖലയിൽ നിരവധി അവസരങ്ങളാണ് എത്തുന്നത്. തയ്യാറെടുപ്പ് നടത്തുന്നവർ ഒരുക്കങ്ങൾ എന്തായാലും ശക്തമാക്കിക്കോ.