ബാഗിൽ ബോംബെന്ന് ഭീഷണി; സിംഗപ്പൂർ എയർലൈൻസിന് അകമ്പടിപോയത് യുദ്ധ വിമാനങ്ങൾ

news image
Sep 28, 2022, 12:01 pm GMT+0000 payyolionline.in

സിംഗപ്പൂർ:  യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയതിനെത്തുടർന്ന് സിംഗപ്പൂർ എയർലൈൻസ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനത്താവളത്തിലിറക്കി. സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.

37കാരനായ യാത്രക്കാരനാണ് ബാഗിൽ ബോംബുണ്ടെന്ന് അവകാശപ്പെട്ടത്. ഇയാൾ വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് യുദ്ധവിമാനങ്ങളുടെ അകടമ്പടിയോടെ വിമാനം അന്താരാഷ്ട്ര വിമാനത്താവളമായ ചാംഗിയിൽ ഇറക്കുകയായിരുന്നു. വിമാനത്താവളത്തിലിറക്കിയ ശേഷം വിമാനത്തിൽ പൊലിസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. എന്നാൽ യാത്രക്കാരന്റെ ബാഗിൽ ബോംബ് കണ്ടെത്താനായില്ല. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറയിച്ചു.

കാബിൻ ജീവനക്കാരെ ആക്രമിച്ചുവെന്നാരോപിച്ച് ജോലിക്കാർ ഇയാളെ തടഞ്ഞുനിർത്തിയതായി സിംഗപ്പൂർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.പിന്നീട് തീവ്രവാദ വിരുദ്ധ നടപടികൾക്കും മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe