ബന്ധുവിനൊപ്പം കുളിക്കാനിറങ്ങി, കുളത്തിലെ ഗുഹയിൽ കുടുങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

news image
Jul 26, 2026, 12:21 pm GMT+0000 payyolionline.in

മലപ്പുറം: വീടിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരൂർ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകൻ നിബിൻ ഷാൻ (15) ആണ് മരണപ്പെട്ടത്. വീട്ടിൽ നിന്ന് ബന്ധുവിൻറെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു നിബിൻ. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കുളത്തിനകത്തെ ഗുഹയിൽ കുടുങ്ങിപ്പോയ നിലയിലായിരുന്നു. ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് തിരൂർ ആലത്തിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: മുഹമ്മദ് അദ്‌നാൻ, മുഹമ്മദ് അർഷാൻ, ആയിശ ആലിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe