ഫ്ലോറിഡയെ തൂത്തെറിഞ്ഞ ‘മിൽട്ടൺ’ തീരം വിട്ടു; 4 മരണം

news image
Oct 10, 2024, 2:42 pm GMT+0000 payyolionline.in

ഫ്ലോറിഡ: ‘നൂറ്റാണ്ടിലെ ഭീതി’യെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പോലും വിശേഷിപ്പിച്ച മിൽട്ടൺ ചുഴലിക്കാറ്റ് തീരം വിട്ടു. ഫ്ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മിൽട്ടൺ തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് കടന്നത്.

ഫ്ലോറിഡയിലെ ചില ഇടങ്ങളിൽ കനത്ത മഴ തുടരുന്നുണ്ട്. വരും മണിക്കൂറുകളിൽ മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. 30 ലക്ഷം വീടുകളിൽ വൈദ്യുതിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe