മേപ്പയ്യൂർ: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഒക്ടോബർ 26 ന് വ്യാഴ്ച 3 മണിക്കു ശേഷം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് മനുഷ്യാവകാശ മഹാറാലിയിൽ മേപ്പയ്യൂരിൽ നിന്നും 500 പേർ പങ്കെടുക്കുമെന്ന് മുസ് ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് നേതൃസംഗമം.
ഒക്ടോബർ 25 ബുധനാഴ്ച 6.30ന് എളമ്പിലാട് നിന്നും മേപ്പയ്യൂർ ടൗണിലേക്ക് വിളംബംര റാലി സംഘടിപ്പിക്കും.മഹാ റാലിയും,ചന്ദ്രിക കാമ്പയിനും വിജയിപ്പിക്കാൻ13 ശാഖകളിലും യോഗം ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തും.മുസ് ലിം ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു.
അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കെ.എം കുഞ്ഞമ്മത് മദനി അധ്യക്ഷനായി.കൺവീനർ കീഴ്പ്പോട്ട് പി മൊയ്തി,എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,വി മുജീബ്,കെ.പി മൊയ്തി,ഫൈസൽ ചാവട്ട്,കെ ലബീബ് അഷറഫ്,കെ.പി കുഞ്ഞബ്ദുള്ള,പി.പി ബഷീർ,പി അബ്ദുള്ള,അമ്മത് കീഴ്പ്പോട്ട്,കെ.എം അബ്ദുറഹിമാൻ,സിറാജ് എഴുവലത്ത്,പി.പി ഹാഷിം,കെ.പി അബ്ദുൽ സലാം,റിയാസ് മലപ്പാടി,ഉമ്മർ ചെറുവാട്ട് സംസാരിച്ചു.