പൗരത്വ ഭേദഗതി നിയമത്തിന് രാഷ് ട്രീയ ലക്ഷ്യം; കേരളത്തിൽ നടപ്പാക്കില്ല: എം വി ഗോവിന്ദൻ

news image
Mar 12, 2024, 12:30 pm GMT+0000 payyolionline.in

തിരുവനന്തപുരം> പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ് ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും ആ നിയമം  കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ്  താൽപര്യം സംരക്ഷിക്കാനാണ് ശ്രമം.  രാജ്യത്തിന്റെ  മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കമാണിത്.

ബിജെപിക്ക് എതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും  എം വി ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമാണ്.

കേന്ദ്രത്തിനെതിരെ കേരളം നൽകിയ വായ്പാ പരിധി കേസിൽ നിർണായക നിലപാടാണ്  സുപ്രീംകോടതിയിൽനിന്നും  ഉണ്ടായത്. കോടതിയുടെ മൂന്ന് നിരീക്ഷണങ്ങളും സർക്കാരിന് അനുകൂലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe