പൗരത്വ നിയമത്തിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ

news image
Mar 14, 2024, 12:29 pm GMT+0000 payyolionline.in

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനെതിരെ സി.പി.ഐയും സുപ്രീംകോടതിയിൽ. പാർലമെന്‍ററി പാർട്ടി നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വമാണ് ഹരജി നൽകിയത്.

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മതേതര തത്വങ്ങൾക്കും എതിരാണെന്നും സി.എ.എ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ് ലിം ലീഗ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി.വൈ.എഫ്.ഐയും സുപ്രീംകോടതിയിൽ ഹരജികൾ നൽകിയിരുന്നു. കോടതിയിലെ സമീപിക്കാൻ കേരള സർക്കാരും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 250ൽ അധികം ഹരജികൾ ഈ വിഷയത്തിൽ കോടതിയുടെ പരിഗണനയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe