പൗരത്വ നിയമം ജന്മം കൊണ്ടത് സംഘ്പരിവാർ തലച്ചോറിൽ നിന്ന്; മുസ് ലിംകളെ രണ്ടാംതര പൗരന്മാരായി കാണുന്നു -പിണറായി വിജയൻ

news image
Mar 14, 2024, 12:51 pm GMT+0000 payyolionline.in

 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധവും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന്‍റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘ്പരിവാറിന്‍റെ ഹീന നടപടിയാണിത്. ഈ നടപടി രാജ്യാന്തര തലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്.

മുസ് ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതര പൗരന്മാരായി കണക്കാക്കുന്നു. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘ്പരിവാർ തലച്ചോറിൽ നിന്നാണ് വിഷലിപ്തമായ നിയമം ജന്മം കൊണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാർ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തിൽ വന്നത് 2003ൽ വാജ്പോയ് സർക്കാറിന്‍റെ കാലത്താണ്. ആരാണ് അനധികൃത കുടിയേറ്റക്കാർ എന്ന് നിർവജിക്കപ്പെട്ടത് മതാടിസ്ഥാനത്തിൽ ആയിരുന്നില്ല. 2019 ഭേദഗതിയാണ് പൗരത്വത്തെ നിർവചിക്കാനുള്ള അടിസ്ഥാനമാക്കി മതത്തെ മാറ്റിയത്. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കൽപം ഭരണഘടനയിലുള്ളതല്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe