തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് 5വരെയാണ് പ്രവേശനം. ആദ്യഅലോട്ട്മെന്റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാത്ത വിദ്യാർത്ഥികൾക്ക് പിന്നീട് അവസരം ഉണ്ടാകില്ല. ഇന്ന് വൈകിട്ട് 5നുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികൾ പ്രവേശന നടപടികളിൽ നിന്ന് പുറത്താകും. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്ട്മെന്റ് ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം.
രണ്ടാം അലോട്ട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ്ജൂ പ്രകാരമുള്ള പ്രവേശനം ജൂൺ 10, 11 തീയതികളിൽ നടക്കും. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത സീറ്റുകളിലേക്കും ബാക്കിയുള്ള മെറിറ്റ് സീറ്റുകളിലേക്കുമാണ് രണ്ടാംഘട്ട അലോട്ട്മെന്റ്. മൂന്നാം അലോട്ട്മെന്റ് ജൂൺ 16ന് പ്രസിദ്ധീകരിക്കും. ജൂൺ 18നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.