പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

news image
Jun 16, 2023, 3:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട്‌ ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഒന്നുകൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രണ്ടാം വർഷ പഠനത്തിന്‌ കൂടുതൽ ദിവസങ്ങൾ ലഭ്യമാക്കാനാണ്‌ അധ്യായന വർഷാരംഭത്തിലെ സപ്ലിമെന്ററി പരീക്ഷ വർഷാവസാനമാക്കിയത്‌. അധ്യാപർക്കും വിദ്യാർഥികൾക്കും ഉപകരാപ്രദ്രമാണെന്ന്‌ കണ്ടാണ്‌ നടപ്പാക്കിയത്‌. എന്നാൽ ചില കേന്ദ്രങ്ങളിൽനിന്ന്‌ സംഘടിതമായി ഇതിനെതിരെ ആക്ഷേപം ചൊരിയുന്നുണ്ട്‌. അത്‌ മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ല. എന്നാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ വിഷമം അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe