പ്ലസ്ടു: കോഴിക്കോട് വിജയം 86.32%; ജില്ലയ്ക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം

news image
May 26, 2023, 6:49 am GMT+0000 payyolionline.in

കോഴിക്കോട്∙ ഹയർസെക്കൻഡറി പരീക്ഷയിൽ 86.32% വിജയവുമായി ജില്ല. കഴിഞ്ഞ തവണ 87.79% വിജയം നേടി ഒന്നാം സ്ഥാനത്തായിരുന്ന ജില്ല നേരിയ വ്യത്യാസത്തിൽ ഇത്തവണ രണ്ടാംസ്ഥാനത്തായി. എ പ്ലസുകാരുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ട് . ജില്ലയിൽ 176 സ്‌കൂളുകളിൽ 39598 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 34182 കുട്ടികളാണ് വിജയിച്ചത്. കഴിഞ്ഞ തവണ പരീക്ഷ എഴുതിയ 36,696 കുട്ടികളിൽ 32,214 തുടർപഠന യോഗ്യത നേടിയിരുന്നു. ഇത്തവണ 3774 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. മുൻ വർഷം 4283 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.

എല്ലാ വിഷയത്തിലും നൂറിൽ 100 മാർക്ക് നേടിയ 12 വിദ്യാർഥികളാണ് ജില്ലയിലുള്ളത്. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 96 കുട്ടികളിൽ 64 പേർ തുടർപഠന യോഗ്യത നേടി. 66.67% വിജയം നേടി. ഓപ്പൺ സ്‌കൂൾ വഴി പരീക്ഷ എഴുതിയത് 4725 വിദ്യാർഥികളായിരുന്നു. ഇവരിൽ 2650 പേർ വിജയിച്ചു. വിജയശതമാനം 56.08.

വിഎച്ച്എസ്ഇ: ജില്ലയ്ക്ക് വിജയം 78.33%

കോഴിക്കോട്∙ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയ്ക്ക് 78.33% വിജയം. ജില്ലയിലെ 28 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽനിന്നു പരീക്ഷയെഴുതിയത് 2570 പേരാണ്. 2013 പേർ തുടർപഠന യോഗ്യത നേടി. കഴിഞ്ഞ വർഷം 81.65 ആയിരുന്നു വിജയ ശതമാനം. വടകര വില്യാപ്പള്ളി ഇഎംജെ വിഎച്ച്എസ് മാത്രമാണ് വിഎച്ച്എസ്ഇ വിഭാഗത്തിൽ ജില്ലയിൽ 100% വിജയം നേടിയത്. താമരശ്ശേരി ഗവ. വിഎച്ച്എസ്എസ് 99.15 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe