പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും റെയ്ഞ്ച് തദ്‌രീബ് പാഠശാലയും സംഘടിപ്പിച്ചു

news image
Aug 10, 2026, 7:35 am GMT+0000 payyolionline.in

മേപ്പയൂർ: മേപ്പയൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അനുസ്മരണവും റെയ്ഞ്ച് തദ്‌രീബ് പാഠശാലയും സംഘടിപ്പിച്ചു. കൽപത്തൂർ തബ്‌ലീഗുൽ ഇസ്‌ലാം മദ്രസയിൽ വെച്ച് നടന്ന ചടങ്ങ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ട് ഉദ്ഘാടനം ചെയ്തു.

റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ റസാഖ് ഫൈസി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപത്തൂർ മഹല്ല് ഖത്തീബ് ശഫീഖ് അഷ്‌ഹരി അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ. ഇസ്മായിൽ മന്നാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് മുദരിബ് ശാക്കിർ യമാനി വിഷയാവതരണം നടത്തി.

റെയ്ഞ്ച് ജനറൽ സെക്രട്ടറി ആലക്കാട്ട് അഹമ്മദ് മുസ്‌ലിയാർ, മുഹമ്മദ് ഷഫീഖ് ബാഖവി, എൻ. നാസർ, അസ്‌ലം വാഫി, മഹല്ല് സെക്രട്ടറി എടവന അബ്ദുറഹിമാൻ, പ്രസിഡന്റ് ടി.വി. കുഞ്ഞമ്മദ് ഹാജി, അദ്ഹം അശ്അരി, ഉനൈസ് ഖാസിമി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe