പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ

news image
Dec 2, 2025, 5:46 am GMT+0000 payyolionline.in

തിരുവനന്തപുരം:പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് (PMSS) ഇപ്പോൾ അപേക്ഷിക്കാം.  വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യക്കുമാണ് ഈ സ്കോളർഷിപ്പ് അർഹത. എഐസിടിഇ/യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ, ഡെന്റൽ, വെറ്ററിനറി, ഫാർമസി, എൻജിനീയറിങ്, എംബിഎ, എംസിഎ, മാനേജ്മെന്റ്, അഗ്രിക്കൾച്ചർ തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക്‌ അപേക്ഷിക്കാം.12ാം ക്ലാസ് 60 ശതമാനം മാർക്കോടെ പാസായിരിക്കണം. ഓരോ വർഷവും സ്കോളർഷിപ്പ് പുതുക്കണം. പുതുക്കാൻ അതത് അക്കാദമിക വർഷം വിദ്യാർത്ഥകൾ 50 ശതമാനം മാർക്ക് നേടുകയും വേണം. https://scholarships.gov.in/public/FAQ/FAQonPMSSS.pdf നാഷണൽ ഡിഫൻസ് ഫണ്ട് ആണ് സ്കോളർഷിപ്പ് തുക നൽകുന്നത്. http://scholarships.gov.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 15. ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനൽ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്തതിന് ശേഷം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497-2700069.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe