പ്രേക്ഷകശ്രദ്ധ നേടി കൊയിലാണ്ടിക്കാരുടെ ഹ്രസ്വചിത്രം ‘കിഡ്നാപ്’

news image
Mar 4, 2024, 12:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ നിർമ്മിച്ച കിഡ്നാപ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആധുനിക ഓൺലൈൻ തട്ടിപ്പിന് കൂടുതൽ സാധ്യതയുള്ള ആർടിഫിഷ്യൽ ഇന്‍റലിജെന്‍റ്സിന്റെ ദുരൂപയോഗമാണ് ചിത്രത്തിന്റെ ഉള്ളടക്കം. കാലമിതാണ്, നിങ്ങളുടെ വീട്ടിലും ഇങ്ങനെ സംഭവിച്ചേക്കാം. കാലം മാറുന്നതിനൊപ്പം കരുതലെടുത്തില്ലെങ്കിൽ വലിയ നഷ്ടങ്ങൾ വന്നേക്കാം. എന്നതാണ് ചിത്രം മുന്നോട്ട് വെക്കുന്ന സന്ദേശം.

 

പൊതു സമൂഹത്തിൽ ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത് സ്ത്രീകളാണ്. ഒരു ഗൃഹനാഥയുടെ ഓൺലൈൻ തട്ടിപ്പ്ന്റെ അതിജീവനം കൂടിയാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സംസ്ഥാന യുവജനകമ്മീഷന്റെ സാമൂഹിക ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായുള്ള എൻട്രി ക്ഷണിക്കലിലേക്ക് കൂടിയാണ് ക്യു എഫ് എഫ് കെ കിഡ്നാപ് കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രീകരിച്ചത്.

 

അജു ശ്രീജേഷ്‌ന്റെ കഥക്ക് സംവിധാനം നിർവഹിച്ചത് നൗഷാദ് ഇബ്രാഹിം. ക്രീയേറ്റീവ് ഡയരക്ടർ പ്രശാന്ത് ചില്ല. ഛായാഗ്രഹണം ചന്തു മേപ്പയ്യൂർ, കിഷോർ മാധവൻ, നിധീഷ് സാരംഗി.
അസോസിയേറ്റ് ഡയരക്ടർമാർ ആൻസൻ ജേക്കബ്ബ്, ജിത്തു കാലിക്കറ്റ്, ജനു നന്തിബസാർ, വിശാഖ്, ആർട്ട്‌ മകേശൻ നടേരി, പോസ്റ്റർ ദിനേഷ് യു എം, എഡിറ്റർ വിഷ്ണു ആനന്ദ് ,
മ്യൂസിക് ഫിഡൽ അശോക്. പ്രൊഡക്ഷൻ കൺട്രോളർ ഹരി ക്ലാപ്സ്.ശ്രീപാർവതി, നയന അനൂപ്, പ്രശാന്ത് ചില്ല, ആൻസൻ ജേക്കബ്ബ്, വിശാഖ് എന്നിവരാണ് അഭിനേതാക്കൾ. ക്യു എഫ് എഫ് കെ  യൂ ട്യൂബ് ചാനലിലൂടെയാണ് കിഡ്നാപ് റിലീസ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe