ഇരിങ്ങൽ: ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിക്കുന്ന ‘പ്രിസം’ നേതൃപരിശീലന ക്യാമ്പിന്റെ രണ്ടാംഘട്ട പരിശീലനത്തിന് സർഗാലയയിൽ തുടക്കമായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രാഗ്രാം ഓഫീസർമാരാണ് രണ്ടാം ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്.

പ്രിസം രണ്ടാം ഘട്ട പരിശീലനം സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യുന്നു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനർ പി ടി രാജ്മോഹൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ എസ് ശ്രീചിത്ത് പദ്ധതി വിശദീകരിച്ചു. ക്ലസ്റ്റർ കൺവീനർമാരായ പി ശ്രീജിത്ത് കെ കെ ബിജീഷ്, ഗീതാ നായർ, പ്രോഗ്രാം ഓഫീസർ പി വിനോദ് എന്നിവർ സംസാരിച്ചു.