പ്രശ്നം രാജ്യത്തിന്റെ നാണ​ക്കേടല്ല; സ്ത്രീകൾക്കുണ്ടായ മാനസികാഘാതം -രാഹുൽ ഗാന്ധി

news image
Jul 21, 2023, 2:10 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ രാ​ജ്യ​ത്തി​നു​ണ്ടാ​യ നാ​ണ​ക്കേ​ട​ല്ല, മ​റി​ച്ച് സം​സ്ഥാ​ന​ത്തെ സ്ത്രീ​ക​ൾ​ക്ക് അ​തു​ണ്ടാ​ക്കി​യ വേ​ദ​ന​യും മാ​ന​സി​കാ​ഘാ​ത​വു​മാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വ്യാ​ഴാ​ഴ്ച പാ​ർ​ല​മെ​ന്റി​ന്റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്, സം​ഭ​വം 140 കോ​ടി ഇ​ന്ത്യ​ക്കാ​രെ നാ​ണം​കെ​ടു​ത്തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. ‘പ്ര​ധാ​ന​മ​ന്ത്രി, രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​ത​ല്ല പ്ര​ശ്നം. മ​ണി​പ്പൂ​രി​ലെ സ്ത്രീ​ക​ൾ​ക്ക് ഉ​ണ്ടാ​യ അ​തി​ര​റ്റ വേ​ദ​ന​യും ആ​ഘാ​ത​വു​മാ​ണ് പ്ര​ശ്നം. അ​ക്ര​മം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കൂ’ – രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe