മേപ്പയ്യൂർ: യൗവന കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച് ജീവിത സായാഹ്നത്തിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷനിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതിയിൽ പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരോടുള്ള സർക്കാറിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പഞ്ചായത്ത് പ്രവാസി ലീവ് പ്രസിഡണ്ട് എൻ.എം കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.അരിക്കുളം പഞ്ചായത്തിലെ നൂറോളം നിർധന വിദ്യാർത്ഥികൾക്കുള്ള കുട വിതരണം മുസ്‌ലിം ലീഗ് സീനിയർ നേതാവ് കെ.പി പോക്കർ നിർവ്വഹിച്ചു. വി.വി.എം ബഷീർ,വടക്കയിൽ ബഷീർ,കെ.എം മുഹമ്മദ്,എൻ.എം അസീസ്,കെ.സി ഇബ്രാഹിം, കെ.എം സുഹൈൽ എന്നിവർ സംസാരിച്ചു.