സംസ്ഥാനത്ത് വിവിധ നദികളിൽ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു. ഇതിനെ തുടർന്ന് പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാന ജലസേചന വകുപ്പും (ഐ ഡി ആർ ബി) കേന്ദ്ര ജല കമ്മീഷനും (സി ഡബ്ല്യു സി) വിവിധ നദികളില്‍ മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
മഞ്ഞ അലര്‍ട്ട്
- തിരുവനന്തപുരം: കരമന (വള്ളക്കടവ് സ്റ്റേഷന്- സി ഡബ്ല്യു സി)
- പത്തനംതിട്ട : അച്ചന്‍കോവില്‍ (കോന്നി ജി ഡി & കല്ലേലി സ്റ്റേഷന്)
യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ജനങ്ങൾ തയ്യാറാകണം.
അതേസമയം, ഉച്ചയ്ക്ക് ഒരു മണി വരെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മാത്രമല്ല മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
