പ്രമുഖ സോഷ്യലിസ്റ്റും കായിക താരവുമായ ആശാരി കണ്ടി സത്യനെ ആര്‍.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി അനുസ്മരിച്ചു

news image
Jun 10, 2025, 9:09 am GMT+0000 payyolionline.in

മേപ്പയൂർ :- പ്രമുഖ സോഷ്യലിസ്റ്റും കായിക താരവും കുപ്പേരികാവ് ക്ഷേത്ര സമിതി അംഗവും ആയിരുന്ന ഇരിങ്ങത്ത് ആശാരി കണ്ടി സത്യനെ ആർ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. വള്ളിൽ പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം സുനിൽ ഓടയിൽ ,മധു മാവുള്ളാട്ടിൽ , ടി.എം. രാജൻ, സി.കെ.ശശി, കെ.വി. വിനീതൻ , അനിത ചാമക്കാലയിൽ, മനൂപ് മലോൽ തുടങ്ങിയവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe