തുറയൂര്‍: തുറയൂരിലെ പ്രമുഖ സോഷ്യലിസ്റ്റും എൻ ജി.ഒ സെൻ്റർ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്മായിരുന്ന മുണ്ടാളി ബാലകൃഷ്ണനെ ആർ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
രാവിലെ വീട്ടിലെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ടി.എം. രാജൻ, കെ.ടി രതീഷ്, ചന്ദ്രൻ മാവുള്ളാട്ടിൽ, പൊടിയാടി കേശവൻ മുണ്ടാളി ഭാമോദരൻ വി.പി.പത്മനാഭൻ, രജനി ചെറുകുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനനത്തിൽ വള്ളിൽ പ്രഭാകരൻ ആധ്യക്ഷം വഹിച്ചു. ടി എം രാജൻ, മധു മാവുള്ളാട്ടിൽ, ശ്രീജ മാവുള്ളാട്ടിൽ, സി.കെ. ശശി, അനിത ചാമക്കാലയിൽ എന്നിവർ സംസാരിച്ചു. കെ.വി. വിനീതൻ സ്വാഗതവും മനൂപ് മലോൽ നന്ദിയും പറഞ്ഞു.