പയ്യോളി : തുറയൂരിലെ പ്രമുഖ സോഷ്യലിസ്റ്റായിരുന്ന ഇരിങ്ങത്ത് ആശാരികണ്ടി സത്യൻ്റെ ചരമ വാർഷികം എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
തറവാട്ട് വളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയ്ക് ശേഷം നടന്ന അനുസ്മരണ യോഗം പാർട്ടിയുടെ ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു .
പ്രസിഡണ്ട് മധു മാവുള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു . സുനിൽ ഓടയിൽ , സികെ.ശശി, വള്ളിൽ പ്രഭാകരൻ, മുണ്ടാളി ദാമോദരൻ, വിപി.മുകുന്ദൻ മാസ്റ്റർ, കെവി.വിനീതൻ, മനൂപ് മാലോൽ, ഇവി.ചന്ദൻ, കെടി.പ്രമോദ് എന്നിവർ സംസാരിക്കുകയും ടിഎം.രാജൻ സ്വാഗതവും എൻപി.രവി നന്ദിയും പറഞ്ഞു .